kulbhushan-jadhav

ന്യൂഡൽഹി : പാകിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്ന മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന്റെ വധശിക്ഷയ്ക്കെതിരെയുള്ള അവലോകന ഹർജി സമർപ്പിക്കുന്നതിന് ഇന്ത്യൻ അഭിഭാഷകൻ വേണമെന്നാണ് ഇന്ത്യയുടെ ആവശ്യമെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

നയതന്ത്ര മാർഗങ്ങളിലൂടെ തങ്ങൾ പാകിസ്ഥാനുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും കേസിൽ അന്താരാഷ്ട്ര കോടതിയുടെ തീരുമാനം കണക്കിലെടുത്ത് സ്വതന്ത്രവും നീതിയുക്തവുമായ വിചാരണ പ്രതീക്ഷിക്കുന്നതായും ശ്രീവാസ്തവ പറഞ്ഞു. കുൽഭൂഷൺ ജാദവിന് വേണ്ടി ഒരു ഇന്ത്യൻ അഭിഭാഷകൻ പ്രതിനിധീകരിക്കണമെന്നും തങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാന പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് പാകിസ്ഥാനാണെന്നും പ്രസക്തമായ രേഖകൾ നൽകുന്നതും കുൽഭൂഷൺ ജാദവിലേക്ക് നയതന്ത്രപരമായ കൂടുതൽ ഇടപെടാൻ അനുവദിക്കുന്നതും ഇതിൽ ഉൾപ്പെടുമെന്നും ശ്രീവാസ്തവ പറഞ്ഞു.