ന്യൂഡൽഹി: ആഗോളതലത്തിൽ കോടിക്കണക്കിന് ഉപഭോക്താക്കളെ വെട്ടിലാക്കി ഗൂഗിളിന്റെ ഇ-മെയിൽ സേവന പ്ലാറ്ര്‌ഫോമായ ജീമെയിലിന്റെ പ്രവർത്തനം ഇന്നലെ മണിക്കൂറുകളോളം തടസപ്പെട്ടു. ഇന്ത്യ, അമേരിക്ക, ജപ്പാൻ, മലേഷ്യ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലാണ് പ്രധാനമായും പ്രതിസന്ധിയുണ്ടായത്.
ലോഗിൻ തടസം, ലോഗിൻ ചെയ്‌തവർക്ക് മെയിൽ അയയ്ക്കുമ്പോഴും ഡോക്യുമെന്റുകളും മീഡിയ ഫയലുകളും അറ്റാച്ച് ചെയ്യുമ്പോഴും 'എറർ" ഉണ്ടാവുക തുടങ്ങിയ ബുദ്ധിമുട്ടുകളുണ്ടായി. ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഡോക്‌സ്, ഗൂഗിൾ സ്ളൈഡ്‌സ്, ഗൂഗിൾ ചാറ്ര്, ഗൂഗിൾ വോയിസ് തുടങ്ങിയ സേവനങ്ങളും തടസപ്പെട്ടു.
ഇന്നലെ രാവിലെ പത്തോടെയാണ് പ്രതിസന്ധി ആരംഭിച്ചത്. ഇന്ത്യയിലുൾപ്പെടെ ഏതാനും ഉപഭോക്താക്കൾക്ക് സേവനം പുനരാരംഭിച്ചുവെന്ന് ഇന്നലെ വൈകിട്ടോടെ ഗൂഗിൾ വ്യക്തമാക്കി.