ന്യൂഡൽഹി: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്രാജിന്റെ (90) സംസ്കാരം നടന്നു. മുംബൈയിലെ അന്ധേരി വെസ്റ്റിലെ വെർസോവ വീട്ടിൽ പൊതുദർശനത്തിന് വച്ച മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് അഞ്ചിന് വിലേ പാർലേ ശ്മാശാനത്തിലാണ് സംസ്കരിച്ചത്. പ്രിയ സംഗീതജ്ഞനെ കാണാൻ നിരവധി ആരാധകരാണ് വെർസോവ വീട്ടിലെത്തിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് പണ്ഡിറ്റ് ജസ്രാജ് അമേരിക്കയിൽ വച്ച് മരണമടഞ്ഞത്. വിദേശ മന്ത്രാലയം ഇടപെട്ട് മൃതദേഹം ഇന്ത്യയിലെത്തിക്കുകയായിരുന്നു. ജസ്രാജിന്റെ മരണ വിവരം മകൾ ദുർഗാ ജസ് രാജാണ് അറിയിച്ചത്. .