മോസ്‌കോ: റഷ്യ വികസിപ്പിച്ച കൊവിഡ് വാക്സിൻ സ്പുട്നിക് 5 കൂടുതൽ ആളുകളിൽ പരീക്ഷിക്കാനൊരുങ്ങുന്നു. 40000 പേരിലാണ് മരുന്ന് പരീക്ഷിക്കുന്നത്. രാജ്യത്തെ ജനങ്ങളിൽ മരുന്ന് ഉപയോഗിക്കാനുള്ള അനുമതി നേടുന്നതിന് മുന്നോടിയായാണ് പരീക്ഷണം. വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് റഷ്യൻ ശാസ്ത്രജ്ഞർ പറയുന്നത്. രണ്ടുമാസം നീണ്ടുനിന്ന മനുഷ്യരിലെ പരീക്ഷണങ്ങൾ ഫലപ്രദമാണെന്ന് റഷ്യ അവകാശപ്പെടുന്നതെങ്കിലും അതിന്റെ വിശദാംശങ്ങൾ പുറത്തുവിടാൻ ഇതുവരെ തയാറായിട്ടില്ല.