intimacy

ചില ദമ്പതികൾ പറയുന്നത് കേൾക്കാം. മറ്റൊരാളുടെ മുറിയിൽ വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് തങ്ങൾക്ക് അങ്ങേയറ്റം ആഹ്ലാദകരമാണെന്ന്. പക്ഷെ, ഇങ്ങനെ ഉണ്ടാകുമ്പോൾ സത്യത്തിൽ എന്താണ് തങ്ങളുടെ ശരീരങ്ങളിൽ സംഭവിക്കുന്നത് എന്ന് ഇവർക്ക് കൃത്യമായി പറഞ്ഞുതരാൻ പലപ്പോഴും കഴിഞ്ഞെന്ന് വരില്ല. വാസ്തവത്തിൽ പുറത്തോ മറ്റോ പോകുമ്പോൾ പുതിയ സാഹചര്യത്തിൽ, അല്ലെങ്കിൽ അന്തരീക്ഷത്തിൽ പ്രണയം പങ്കുവയ്ക്കുന്നതാണ് ഇവർക്ക് ആസ്വാദ്യകരമായി തോന്നുന്നത്.

പരിചയിച്ച് പഴകിയ വീട്ടിലെ മുറിയിൽ വച്ച് കാലാകാലങ്ങളായി തുടരുന്ന ലൈംഗിക ചര്യകൾ മിക്കപ്പോഴും മടുപ്പുണ്ടാക്കാറാണ് പതിവ്. പലപ്പോഴും ഇത് സെക്സിനോട് തന്നെ മടുപ്പ് തോന്നൽ കാരണമാകുകയും ചെയ്യും. എന്നാൽ ഭാര്യയും ഭർത്താവും മറ്റൊരു അന്തരീക്ഷത്തിലേക്ക് മാറിയ ശേഷ ഉണ്ടാകുന്ന ലൈംഗിക ബന്ധത്തിന് പ്രത്യേകതകൾ ഏറെയാണെന്നാണ് ശാസ്ത്രം പറയുന്നത്.

സുഹൃത്തിന്റെയോ മറ്റോ വീട്ടിൽ വച്ചോ, ഹോട്ടൽ മുറിയിൽ വച്ചോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ 'ത്രിൽ ഫാക്ടർ' ഏറെ കൂടുതലായിരിക്കും. അതായത്, പുതിയ സാഹചര്യത്തിൽ ശരീരത്തിൽ കൂടുതലായി ഡോപ്പമിൻ, അഡ്രിനാലിൻ എന്നീ ഹോർമോണുകൾ അധികമായി ഉത്പാദിപ്പിക്കപ്പെടുകയും അത് കൂടുതൽ ലൈംഗിക സുഖത്തിലേക്ക് നയിക്കുകയും ചെയ്യും.

ശരീരത്തിന്റെ 'സന്തോഷ' ഹോർമോണായ 'ഡോപ്പമിൻ' ഇരുവർക്കും കൂടുതൽ ആഹ്ലാദം നൽകുമ്പോൾ താരതമ്യേന ചെറിയ തോതിൽ ഉത്പാദിപ്പിക്കപ്പെടുന്ന അഡ്രിനാലിൻ സാഹസികതയുടെ നേരിയ അനുഭവം പകർന്നുതരികയും ചെയ്യും. ചുരുക്കത്തിൽ, ലൈംഗിക ബന്ധം ആകെ മൊത്തത്തിൽ പുതിയൊരു അനുഭവമായി തോന്നുകയും ചെയ്യും. അതിനാൽ, ഇനി ലൈംഗിക ബന്ധം വിരസതയിലേക്ക് കൂപ്പുകുത്തുമ്പോൾ പുതിയ വഴികൾ തേടാൻ മടിക്കേണ്ടതില്ല.