പഴം- പച്ചക്കറികളുടെ ഓരോ നിറവും അവയിൽ അടങ്ങിയിട്ടുള്ള പോഷകങ്ങളെ സൂചിപ്പിക്കുന്നു. ചിലതിനെ പരിചയപ്പെടാം.
മനുഷ്യശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടാത്ത ലൈകോപിൻ എന്ന ഘടകം അടങ്ങിയിട്ടുണ്ട് ചുവപ്പുനിറം ഉള്ളവയിൽ. ഉദാ : തക്കാളി, ബീറ്റ്‌റൂട്ട്, തണ്ണിമത്തൻ, മാതളം . ലൈക്കോപ്പിൻ അർബുദത്തെ പ്രതിരോധിക്കും.
മഞ്ഞയും ഓറഞ്ചും നിറമുള്ളവയിൽ ഹൃദയാരോഗ്യം, തലച്ചോറിന്റെ മികച്ച പ്രവർത്തനം, പേശികളുടെ ബലം, രക്തസമ്മർദ്ദം കുറയ്‌ക്കൽ എന്നിവയെ സഹായിക്കുന്ന പൊട്ടാസ്യം, പ്രതിരോധശക്തി വർദ്ധിപ്പിക്കുന്ന വിറ്റാമിൻ സി, കാഴ്ചശക്തി സഹായിക്കുന്ന കരോട്ടിനോയിഡ് എന്നിവയുണ്ട് . ഉദാ : കാരറ്റ്,മത്തൻ ,ചോളം ,ചെറുനാരങ്ങ, ഓറഞ്ച് , മാമ്പഴം. പച്ചനിറത്തിലുള്ള പച്ചക്കറികളും പഴങ്ങളും ഇലവർഗങ്ങളും ഇരുമ്പ്, നാരുകൾ എന്നിവ ധാരാളം അടങ്ങിയതാണ് .