covid

വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 22,831,348 ആയി. 796,287 പേർ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. 15,498,297 പേർ രോഗമുക്തി നേടി. കൊവിഡ് വ്യാപനത്തിൽ രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ നിൽക്കുന്ന ബ്രസീൽ, ഇന്ത്യ, റഷ്യ എന്നിവിടങ്ങളിൽ സ്ഥിതി മാറ്റമില്ലാതെ തുടരുന്നു.

ഏറ്റവും കൂടുതൽ രോഗികളുള്ള അമേരിക്കയിൽ 5,745,283 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് 177,351പേർ ഇതുവരെ അമേരിക്കയിൽ മരിച്ചു. 3,086,371 പേർ രോഗമുക്തി നേടി. ബ്രസീലിൽ ഇതുവരെ 3,505,097 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 112,423 ആയി. 2,653,407 പേർ സുഖം പ്രാപിച്ചു. ഇന്ത്യയിൽ 2,904,329 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 54,975 പേർ മരിച്ചു. 2,157,941 പേർ രോഗമുക്തി നേടി.

ഉക്രെയ്ൻ, ഇന്തൊനേഷ്യ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിലും വ്യാപനം ശക്തമാണ്. ദക്ഷിണ കിഴക്കൻ ഏഷ്യയിൽ അണുബാധ നിരക്ക് ഏറ്റവും കൂടുതലുള്ളത് ഇന്തൊനേഷ്യയിലാണ്. ദക്ഷിണ കൊറിയയിൽ ഇന്നലെ 288 കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ടാം ഘട്ട വ്യാപനം രാജ്യത്ത് ശക്തമാവുകയാണ്. ന്യൂസിലൻഡിൽ ഇന്നലെ അഞ്ച് കേസുകൾ റിപ്പോർട്ട് ചെയ്തു.