bevq-app

തിരുവനന്തപുരം: ഓണക്കാലത്ത് മദ്യവില്‍പന കൂട്ടാന്‍ പദ്ധതികളുമായി സര്‍ക്കാര്‍. മദ്യക്കടകളുടെ നിലവിലെ പ്രവര്‍ത്തനസമയം വര്‍ദ്ധിപ്പിച്ചേക്കും. തലേദിവസം ബുക്ക് ചെയ്താലും മദ്യം കിട്ടുന്നവിധത്തില്‍ ബെവ് ക്യൂ ആപ് പുനക്രമീകരിക്കാനും ആലോചനയുണ്ട്.

നിലവിലെ ഒമ്പത് മണി മുതല്‍ അഞ്ചു മണിവരെയുള്ള പ്രവര്‍ത്തിസമയം കൂട്ടാനാണ് ആദ്യം ആലോചന. രണ്ടു മണിക്കൂറുമുതല്‍ നാലു മണിക്കൂര്‍ വരെ വര്‍ദ്ധന സര്‍ക്കാരിന്‍റെ പരിഗണനയിലാണ്. മാത്രമല്ല അഞ്ചു ദിവസത്തിലൊരിക്കല്‍ മാത്രം ബെവ് ക്യൂ ആപ് ബുക്കിംഗ് എന്നുള്ളത് മൂന്നു ദിവസമായി ഇപ്പോള്‍ കുറച്ചിട്ടുണ്ട്. അത് ഓണക്കാലം മുതല്‍ തലേദിവസം ബുക്ക് ചെയ്താല്‍ പിറ്റേ ദിവസം മദ്യം എന്നാക്കാനും ആലോചനയുണ്ട്.