ന്യൂഡൽഹി: തെലങ്കാനയിലെ ജലവൈദ്യുത നിലയത്തിലുണ്ടായ തീപിടിത്തത്തിൽ എട്ട് പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു. പത്ത് പേരെ രക്ഷപ്പെടുത്തി. തെലങ്കാന-ആന്ധ്ര അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ശ്രീശൈലം ജലവൈദ്യുത നിലയത്തിലാണ് അഗ്നിബാധയുണ്ടായത്. വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് സംഭവം.
അപകട സമയത്ത് 25 പേർ ഡ്യൂട്ടിയിലുണ്ടായിരുന്നതായി അധികൃതർ വ്യക്തമാക്കുന്നു. നാലാം യൂണിറ്റിൽ പൊട്ടിത്തെറിക്ക് പിന്നാലെയാണ് തീ പടർന്നുപിടിച്ചത്. ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. രക്ഷപ്പെടുത്താന്‍ ദേശീയ ദുരന്തനിവാരണ സേനയുടെ ശ്രമം തുടരുകയാണ്.
ആന്ധ്രാപ്രദേശിനെയും തെലങ്കാനെയും വിഭജിക്കുന്ന കൃഷ്ണ നദിയിലാണ് ഡാം സ്ഥിതി ചെയ്യുന്നത്. ഇവിടെ തെലങ്കാന സ്റ്റേറ്റ് പവർ ജറേഷൻ കോർപറേഷൻ(ടി എസ് പി ജി സി )എഞ്ചിനീയർമാർ അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്നു. ഇതിനിടയിലാണ് തീപിടിത്തമുണ്ടായത്. ഡ്യൂട്ടി ഓഫീസർമാർ തീ അണയ്ക്കാൻ ശ്രമിച്ചിരുന്നെങ്കിലും നിയന്ത്രണവിധേയമാക്കാൻ സാധിച്ചില്ല.