ipl

അബുദാബി: ഐ പി എല്‍ ആവേശത്തിലാണ് യു എ ഇ. മത്സരത്തിനു മുന്നോടിയായി രാജസ്ഥാൻ റോയൽസാണ് ആദ്യമായി ദുബായിൽ വിമാനമിറങ്ങിയത്. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പി പി ഇ കിറ്റ് അടക്കം ധരിച്ചാണ് രാജസ്ഥാൻ റോയൽസ് എത്തിയത്. ഇതിന്റെ ചിത്രങ്ങൾ താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

UAE ready! 😷💗#HallaBol | #RoyalsFamily pic.twitter.com/fJaUrFSwq5

— Rajasthan Royals (@rajasthanroyals) August 20, 2020

രാജസ്ഥാൻ റോയൽസിനു പുറമെ, ഐ പി എൽ ടീമുകളായ കിംഗ്സ് ഇലവൻ പഞ്ചാബ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവർ യു എ ഇയിലെത്തി. രാജസ്ഥാൻ റോയൽസും പഞ്ചാബും ചാർട്ടേഡ് വിമാനത്തിലാണ് ദുബായിലെത്തിയത്. ഇന്ത്യയിൽ രണ്ട് തവണ കൊവിഡ് പരിശോധനയ്ക്കു വിധേയരായ താരങ്ങൾ ഇവിടെ ഇനി ആറ് ദിവസം ക്വാറന്റീനിൽ കഴിയണം. അതിനിടയിൽ മൂന്ന് തവണ പരിശോധനയ്ക്കു വിധേയരാകും. മൂന്നും നെഗറ്റീവായാൽ മാത്രമേ ടീം ക്യാംപിൽ പങ്കെടുക്കാൻ കഴിയൂ.

Harpreet paaji is making an important announcement, please listen to it carefully. 😋🔊#SaddaPunjab #IPL2020 pic.twitter.com/Zem9cQdwTP

— Kings XI Punjab (@lionsdenkxip) August 20, 2020

സംപ്തംബർ 19 മുതലാണ് ഐ പി എൽ നടക്കുന്നത്. അബുദാബി, ഷാർജ, ദുബായ് എന്നീ മൂന്ന് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈ സൂപ്പർ കിംഗ്സ്, മുംബയ് ഇന്ത്യൻസ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകൾ ഇന്ന് യു എ ഇയിലെത്തും.

Apne munde 🦁🦁🦁off to Dubai ✈️ pic.twitter.com/yZ5cfAjMel

— Mohammad Shami (@MdShami11) August 20, 2020