ബംഗളൂരു: കൊവിഡ് വ്യാപനത്തെ തുടർന്നുള്ള അമിത ജോലിഭാരം താങ്ങാനാവാതെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ ആത്‌മഹത്യ ചെയ്‌തു. നഞ്ചങ്കോട് താലൂക്ക് ഹെൽത്ത് ഓഫീസർ ഡോ.നരേന്ദ്രയാണ് ഇന്നലെ ആത്മഹത്യ ചെയ്തത്. റാപ്പിഡ് ടെസ്റ്റ് ടാർഗറ്റ് തികയ്ക്കാൻ സാധിക്കാഞ്ഞതിനാൽ സീനിയർ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇതാണ് ആത്മഹത്യക്ക് കാരണമെന്നുമാണ് നരേന്ദ്രയുടെ ബന്ധുക്കൾ പറയുന്നത്.
.
ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മൈസൂർ ജില്ലയിലെ ഡോക്ടർമാർ ഉൾപ്പടെയുള്ള ആരോഗ്യപ്രവർത്തകർ പണിമുടക്കിലാണ്. ഇതോടെ ജില്ലയിൽ കൊവിഡ് പ്രതിരോധ നടപടികൾ നിലച്ചു. രോഗികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് താങ്ങാനാകാത്ത ജോലിഭാരമാണ് സംസ്ഥാനത്തുള്ളതെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. ഇതിന് അനുസരിച്ചുള്ള ക്രമീകരണങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.