കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌ത കേസിൽ സ്വപ്‌ന സുരേഷിന് ജാമ്യമില്ല. എറണാകുളം പ്രിൻസിപ്പൽസ് സെഷൻസ് സ്വപ്‌നയുടെ കോടതിയാണ് സ്വപ്‌നയുടെ ജാമ്യാപേക്ഷ തളളിയത്. സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് സ്വപ്‌ന മൊഴി നൽകിയെന്ന് എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ വാദിച്ചു. താൻ പങ്കാളിയാണെന്ന് സ്വപ്‌ന കുറ്റസമ്മത മൊഴി നൽകിയിരുന്നതായി ജാമ്യാപേക്ഷ തളളിക്കൊണ്ട് കോടതി അറിയിച്ചു. രാജ്യത്തും വിദേശത്തും വലിയ സ്വാധീനമുളള വ്യക്തികൾ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഉന്നതതല ബന്ധങ്ങൾ അന്വേഷിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
ശിവശങ്കറുമായി ബന്ധപ്പെട്ട വിവിധ ഇടപാടുകളെ കുറിച്ച് അറിയാനും ചാർട്ടേഡ് അക്കൗണ്ടന്റുമൊത്ത് ലോക്കറിൽ പണം നിക്ഷേപിച്ചതിൽ തെളിവ് ശേഖരിക്കാനും കൂടുതൽ പ്രതികളെ ചോദ്യം ചെയ്യാനും സ്വപ്‌നയ്‌ക്ക് ജാമ്യം നൽകരുതെന്ന് എൻഫോഴ്‌സ്മെന്റ് കോടതിയിൽ ആവശ്യപ്പെട്ടു.
ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും നിയമപരമാണെന്ന സ്വപ്‌നയുടെ വാദം സ്വപ്‌ന തന്നെ തെളിയിക്കേണ്ട ബാദ്ധ്യതയുണ്ടെന്ന് കോടതി പറഞ്ഞു. ബാങ്ക് ലോക്കറിലെ സ്വർണവും പണവും കളളപണമാണെന്ന് എൻഫോഴ്‌സ്മെന്റിന്റെ വാദം കോടതി തളളിയില്ല.