കൊച്ചി: ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഫാം ഉടമ മത്തായിയുടെ കേസിൽ അന്വേഷണം അടിയന്തരമായി സി.ബി.ഐയ്ക്ക് കൈമാറാൻ ഹൈക്കോടതി നിർദേശം. ഭാര്യ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി നിർദേശം. അന്വേഷണം സി.ബി.ഐക്ക് കൈമാറാൻ തീരുമാനിച്ചതായി സർക്കാർ അറിയിച്ച പശ്ചാത്തലത്തിലാണ് ഹർജി തീർപ്പാക്കിയത്.
സി.ബി.ഐ അന്വേഷണത്തെ എതിർക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഭാര്യയുടെ ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയായിരുന്നു ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തത്. അതേസമയം വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം 25 ദിവസമായി സംസ്‌ക്കരിക്കാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.