തിരുവനന്തപുരം ജില്ലയിലെ പെരുങ്കുഴിയിലുള്ള ഒരു വീട്ടിലെ പ്രധാന വരുമാന മാർഗം ആട് വളർത്തലും,കോഴി വളർത്തലുമാണ്. അതിൽ പ്രസവിക്കാറായ ആടുകളുമുണ്ട്. അവയുടെ അടുത്തേക്ക് എത്തിയത് വലിയ ഒരു അണലി ,പറമ്പിൽ പണിചെയ്യ്തുകൊണ്ടിരുന്ന തൊഴിലാളികളാണ് ആദ്യം പാമ്പിനെ കണ്ടത്, അതിന്റെ ഫോട്ടോ ഫോണിൽ അവർ എടുക്കുന്നതിനിടെ പാമ്പ് ഇഴഞ്ഞു അടുത്ത വീട്ടിലേക്കു കയറി, തുടർന്നാണ് വീട്ടുകാർ സഹായത്തിന് വാവയെ വിളിച്ചത്.

snake-master

സ്ഥലത്തെത്തിയ വാവ വീടിന് പിന്നിലുള‌ള മാറ്റിനടിയിൽ ഇരുന്ന അണലിയെ കണ്ടു,നല്ല വലിപ്പവും ആരോഗ്യവും ഉള്ള അപകടകാരിയായ അണലി,എന്തായാലും പാമ്പിനെ തൊഴിലാളികൾ കണ്ടത് നന്നായി ,ഇല്ലെങ്കിൽ ആടിനും ,കോഴിക്കും വീട്ടുകാർക്കും പണിയായേനെ.

രണ്ടാമത് പാമ്പിനെ പിടികൂടാൻ പുലയനാർകോട്ടക്കടുത്തുള്ള വീട്ടിലാണ് വാവയെത്തിയത്, ഇവിടെ വീടിന്‌ പുറകുവശത്തു തേങ്ങ കൂട്ടിയിട്ടിരിക്കുകയായിരുന്നു, വീട്ടമ്മ കാലുകൊണ്ട് തേങ്ങ നീക്കുന്നതിനിടയിലാണ് പാമ്പിനെ കണ്ടത് ,വീട്ടമ്മക്ക് കടികിട്ടാത്തത് ഭാഗ്യമായി, കാരണം ചെറുതാണെങ്കിലും പാമ്പ് അണലി ആയിരുന്നു. അണലി കുഞ്ഞുങ്ങൾ തീർച്ചയായും കടിക്കാൻ സാദ്ധ്യതയുണ്ടെന്ന് വാവ പറയുന്നു. കാണുക സ്നേക്ക് മാസ്‌റ്ററിന്റെ ഈ എപ്പിസോഡ്..