ksrtc

തിരുവനന്തപുരം: മഹാ നഗരമായ ചെന്നൈയിലെ മലയാളികൾക്ക് നാട്ടിലെത്തി ഓണം ഉണ്ണാൻ ഈ കൊവിഡ് കാലത്തും തുണയായി കെ.എസ്.ആർ.ടി.സി. ഓഗസ്‌റ്റ് 25 മുതൽ സെ‌പ്‌തംബർ 6 വരെ ചെന്നൈയിൽ നിന്ന് എറണാകുളത്തേക്കും തിരിച്ചും സൂപ്പർ ഡീലക്‌സ് ബസുകൾ പ്രത്യേകം സർവീസ് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ അറിയിച്ചു.

കേരള, തമിഴ്നാട് സർക്കാരുകൾ ഏർപ്പെടുത്തുന്ന കോവിഡ് പ്രൊട്ടോക്കോൾ കർശനമായി പാലിക്കാൻ ടിക്കറ്റ് റിസർവ്വ് ചെയ്യുന്ന യാത്രക്കാർ ബാദ്ധ്യസ്ഥരായിരിക്കും.