സുനിൽ ഹനീഫ് സംവിധാനംചെയ്യുന്ന ഫോർ എന്ന ചിത്രത്തിൽ അമൽ ഷാ,ഗോവിന്ദ പൈ, ഗൗരവ് മേനോൻ,മിനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മമിത ബൈജു ആണ് നായിക.സിദ്ധിഖ്,സുധീർ കരമന,ജോണി ആന്റണി,ഇന്ദ്രൻസ്,ഇർഷാദ് ,അലൻസിയാർ,അശ്വതി,മാല പാർവതി,സീ മ ജി. നായർ, മീനാക്ഷി എന്നിവരാണ് മറ്റു താരങ്ങൾ.ബ്ളൂം ഇന്റർനാഷണലിന്റെ ബാനറിൽ വേണു ഗോപാലകൃഷ്ണൻ നിർമിക്കുന്ന ചിത്രത്തിന് വിധു ശങ്കർ,വെെശാഖ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും എഴുതുന്നു.ഛായാഗ്രഹണം പ്രകാശ് വേലായുധൻ നിർവഹിക്കുന്നു. ബി.കെ. ഹരിനാരായണൻ,സന്തോഷ് വർമ്മ എന്നിവരുടെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായി സെപ്തംബറിൽ ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. മാസ് ക് എന്ന ചിത്രത്തിനുശേഷം സുനിൽ ഹനീഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഫോർ.പറവ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായി മാറിയ താരങ്ങളാണ് അമൽ ഷായും ഗോവിന്ദ പൈയും.