bobde

ന്യൂഡൽഹി: രാജ്യത്തെ ആരാധലായങ്ങളാകെ അടച്ചിടുന്നതിനെ വിമർശിച്ച് സുപ്രീംകോടതി ചീഫ് ‌ജസ്‌റ്റിസ് എസ്.എ.ബോബ്ഡെ. ആരാധനാലയങ്ങളുടെ കാര്യത്തിൽ മാത്രം കൊവിഡ് ഭീതി പറഞ്ഞ് അടച്ചിടുകയും സാമ്പത്തിക കാര്യങ്ങൾ നോക്കി ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്യുകയാണെന്ന് ചീഫ് ജസ്‌റ്റിസ്‌ അഭിപ്രായപ്പെട്ടു.

മഹാ രാഷ്‌ട്രയിൽ ജൈനക്ഷേത്രങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ടുള‌ള ഹർജിയിലാണ് ചീഫ് ജസ്‌റ്റിസ് ഇങ്ങനെ പറഞ്ഞത്. മൂന്ന് ജൈന ക്ഷേത്രങ്ങളിൽ പര്യുഷൺ പ്രാർത്ഥനകൾക്ക് ഹർജിയിൽ സുപ്രീംകോടതി അനുമതി നൽകി. മ‌റ്റ് ക്ഷേത്രങ്ങൾക്കൊന്നും അനുമതിയില്ലെന്നും കോടതി വ്യക്തമാക്കി. മഹാരാഷ്‌ട്രയിലെ ഹൈക്കോടതി മുൻപ് ഇതേ ആവശ്യത്തിൽ ഇടപെടാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കേസ് സുപ്രീംകോടതിയിലെത്തിയത്.