ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സീ യു സൂൺ ആമസോൺ പ്രൈം വഴി റിലീസിന്. ദർശന രാജേന്ദ്രൻ, റോഷൻ മാത്യു എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ടേക്ക് ഒാഫ്, മാലിക് എന്നീ ചിത്രങ്ങൾക്കുശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം പൂർണമായും െഎഫോണിലാണ് ചിത്രീകരിച്ചത്. ഫഹദ് ഫാസിൽ ആണ് നിർമ്മാണം.സംഗീതം ഗോപിസുന്ദർ.