മലയാള ചലച്ചിത്ര മേഖലയിൽ ഗുണപരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ വാട്ടർ ബൗണ്ട് മീഡിയ പ്രവർത്തനം ആരംഭിക്കുന്നു. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഓർഡിനറി, അനാർക്കലി എന്നീ ചിത്രങ്ങൾ നിർമ്മിച്ച രാജീവ് ഗോവിന്ദനാണ് പുതിയ സംരംഭത്തിന് പിന്നിൽ. വാട്ടർ ബൗണ്ട് മീഡിയയുടെ പേരും ലോഗോയും മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, പ്യഥ്വിരാജ്, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, ആന്റണി വർഗീസ് എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തു.
കൊവിഡാനന്തര കേരളത്തിൽ മലയാള സിനിമ ആവശ്യപ്പെടുന്ന അച്ചടക്കത്തോടെ നവ സാങ്കേതികവിദ്യാ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി നല്ല സിനിമകൾ നിർമിക്കുക എന്നതാണ് വാട്ടർബൗണ്ട് മീഡിയയുടെ ലക്ഷ്യം. ഈ മേഖലയിലേക്ക് കടന്നു വരാനാഗ്രഹിക്കുന്ന പുതിയ പ്രതിഭകൾക്കും വാട്ടർബൗണ്ട് മീഡിയ ഇതിലൂടെ അവസരമൊരുക്കും.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലുൾപ്പെടെയുള്ള സിനിമയുടെ വിതരണം, പരസ്യചിത്രങ്ങൾ യൂ ട്യൂബ് കണ്ടന്റ് എന്നിവയുടെ നിർമാണം, വി എഫ് എക്സ് വിർച്ച്വൽ റിയാലിറ്റി പ്രോജക്ടുകളുടെ നിർമാണം, ഇവയ്ക്കാവശ്യമായ സാങ്കേതിക സഹായം, വെബ് സീരീസ്, ഡോക്യുമെന്ററി ഷോർട്ട് വീഡിയോ നിർമാണം എന്നിവയും വാട്ടർബൗണ്ട് മീഡിയ നിർവഹിക്കും. മുംബയ് ആസ്ഥാനമായാണ് പ്രവർത്തനം.