mani

മ​ല​യാ​ള​ത്തി​ലെ​ ​എ​ക്കാ​ല​ത്തെ​യും​ ​സൂ​പ്പ​ർ​ ​ഹി​റ്റ് ​ചി​ത്രം​​'​മ​ണി​ച്ചി​ത്ര​ത്താ​ഴ്'ഇ​നി​ ​മി​നി​സ്‌​ക്രീ​നി​ലേ​ക്ക്.​ ​ഫാ​സി​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ചി​ത്ര​ത്തി​ന് ​സീ​രി​യൽഭാ​ഷ്യ​മൊ​രു​ങ്ങു​ന്ന​താ​യു​ള്ള​ ​റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ​പു​റ​ത്തു​വ​രു​ന്ന​ത്.​ ​സീ​രി​യൽനി​ർ​മ്മാ​താ​വ് ​ഭാ​വച്ചി​ത്ര​ ​ജ​യ​കു​മാ​റാ​ണ് ​മ​ണി​ച്ചി​ത്ര​ത്താ​ഴ് ​സീ​രി​യ​ലാ​ക്കു​ന്ന​ത്. ​കു​റേ​ക്കാ​ല​മാ​യി​ ഈപ്രൊ​ജ​ക്ടി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെന്ന് ഭാവച്ചി​ത്ര ജയകുമാർ പറഞ്ഞു. കോ​വി​ഡ്നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കാ​ൻ​ ​ഇ​നി​യും​ ​ക​ട​മ്പ​ക​ൾ​ ​ഏ​റെ​യു​ണ്ട്.കൊ​ൽ​ക്ക​ത്ത,​ ​ത​ഞ്ചാ​വൂ​ർ​ ​തു​ട​ങ്ങി​യ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​ചി​ത്രീ​ക​രി​ക്കേ​ണ്ട​തു​ണ്ടെന്നും ജ​യ​കു​മാ​ർ​ ​പ​റ​ഞ്ഞു.