മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം'മണിച്ചിത്രത്താഴ്'ഇനി മിനിസ്ക്രീനിലേക്ക്. ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിന് സീരിയൽഭാഷ്യമൊരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സീരിയൽനിർമ്മാതാവ് ഭാവച്ചിത്ര ജയകുമാറാണ് മണിച്ചിത്രത്താഴ് സീരിയലാക്കുന്നത്. കുറേക്കാലമായി ഈപ്രൊജക്ടിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് ഭാവച്ചിത്ര ജയകുമാർ പറഞ്ഞു. കോവിഡ്നിയന്ത്രണങ്ങളിൽ ചിത്രീകരണം ആരംഭിക്കാൻ ഇനിയും കടമ്പകൾ ഏറെയുണ്ട്.കൊൽക്കത്ത, തഞ്ചാവൂർ തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരിക്കേണ്ടതുണ്ടെന്നും ജയകുമാർ പറഞ്ഞു.