ന്യൂഡൽഹി: രാജ്യത്തെ കായിക ലോകത്തെ സംഭാവനയ്ക്ക് നൽകുന്ന പരമോന്നത ബഹുമതിയായ രാജീവ്ഗാന്ധി ഖേൽരത്ന അവാർഡ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഏകദിന വൈസ് ക്യാപ്‌റ്റൻ രോഹിത് ശർമ്മക്ക്. രോഹിതിനെ കൂടാതെ പാരാലിമ്പിക്‌സ് സ്വർണ മെഡൽ ജേതാവ് മാരിയപ്പൻ തങ്കവേലു, വനിതാ ഗുസ്‌തി താരമായ വിനേശ് ഫോഗത്, ടേബിൾ ടെന്നീസ് ചാമ്പ്യനായ മനിത ബത്ര, ഹോക്കി താരമായ റാംപാൽ എന്നിവർക്കാണ് ഖേൽരത്ന.
ഒളിമ്പ്യൻ ജിൻസി ഫിലിപ്പിന് ധ്യാൻചന്ദ് പുരസ്‌കാരം ലഭിക്കും. അർജ്ജുന അവാർഡ് 27 പേർക്കാണ്. ക്രിക്കറ്റ് താരം ഇശാന്ത് ശർമ്മ, കേരളാ ബ്ലാസ്റ്റേഴ്സ് താരമായിരുന്ന സന്ദേശ് ജിങ്കാൻ, വനിതാ ക്രിക്കറ്റ് താരം ദീപ്തി ശർമ, ഹോക്കി താരം അക്ഷദിപ് സിംഗ്, മനുഭാസ്‌കർ(ഷൂട്ടിംഗ്), അതാനു ദാസ് (ആർച്ചറി), ചിരാഗ് ചന്ദ്രശേഖര ഷെട്ടി(ബാഡ്മിന്റൺ), വിശേശ് ഭ്രിഗുവംശി(ബാസ്കറ്റ്ബോൾ), സുബേദാർ മനീഷ് കൗശിക്- ലവ്‌ലീന ബോഗ്രഹൈൻ( ബോക്‌സിംഗ്), സാവന്ത് അജയ് ആനന്ദ്(കുതിരയോട്ടം), അദിതി അശോക്(ഗോൾഫ്), ആകാശ് ദീപ് സിംഗ്-ദീപിക(ഹോക്കി), ദീപക്ക്(കബഡി), കാലെ സരിക സുധാകർ(ഖൊ ഖൊ), ദത്തു ബാബൻ ഭോകനൽ(റോവിംഗ്), സൗരഭ് ചൗധരി(ഷൂട്ടിംഗ്), മധുരിക സുഹാസ് പട്‌കർ(ടേബിൾ ടെന്നീസ്), ദിവിജ് ശരൺ(ടെന്നീസ്), ദിവ്യ കക്രൻ-രാഹുൽ അവാരെ (റെസ്‌ലിംഗ്), ശിവ കേശവൻ(വിന്റർ സ്‌പോർട്സ്), സുയാഷ് നാരായണൺ ജാദവ്( പാര സ്വിമ്മിംഗ്), സന്ദീപ്( പാര അത്‌ലെറ്റിക്‌സ്), മനീഷ് നർവാൾ(പാര ഷൂട്ടിംഗ്) എന്നിവരാണ് അവാർഡ് വിജയികൾ.