വാഷിംഗ്ടൺ: അമേരിക്കയിൽ കൊവിഡ് ചികിത്സയ്ക്ക് പ്ലാസ്മ തെറാപ്പി ഉപയോഗിക്കുന്നത് നിറുത്തിവച്ചു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങളിൽ ചികിത്സ ഫലപ്രദമെന്ന് തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ ഉത്തരവ്. ഇന്ത്യയിൽ പ്ലാസ്മ തെറാപ്പി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യൻ ജേണൽ ഒഫ് മെഡിക്കൽ എത്തിക്സ് എഡിറ്റർ അമർ ജെസ്നിയും പ്ലാസ്മ തെറാപ്പിക്ക് ശാസ്ത്രീയാടിത്തറയില്ലെന്നാണ് അഭിപ്രായപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഐ.സി.എം.ആർ പഠനം നടത്തിയിട്ടുണ്ടെങ്കിലും ഫലം പുറത്ത് വിട്ടിട്ടില്ല. പ്ലാസ്മ തെറാപ്പിയുമായി ബന്ധപ്പെട്ട പഠനഫലം ഉടൻ ഐ.സി.എം.ആർ പുറത്ത് വിടണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ ചികിത്സയ്ക്കാണ് പ്ലാസ്മ തെറാപ്പി ഉപയോഗിക്കുന്നത്.