fish-parade

മ​ത്തി​ക്ക് ​കേ​ര​ള​ത്തി​ലേ​തി​നേ​ക്കാ​ൾ​ ​'​വി​ല​'​യു​ള്ള​ ​ഒ​രു​ ​നാ​ടു​ണ്ട്.​ ​മ​ത്തി​യു​ടെ​ ​സം​സ്‌​കാ​രം​ ​ആ​ഘോ​ഷ​മാ​ക്കു​ന്ന​ ​ഒ​രു​ ​നാ​ട്.​ ​സ്‌​പെ​യി​നി​ലെ​ ​മാ​ഡ്രി​ഡി​ലാ​ണ് ​ജ​ന​ങ്ങ​ൾ​ ​മ​ത്തി​ക്ക് ​സം​സ്കാ​ര​മൊ​രു​ക്കു​ന്ന​ത്.​ ​മ​ത്തി​ ​കി​ട്ടാ​ത്ത​ത് ​കൊ​ണ്ടാ​ണ് ​ഇ​തെ​ന്ന് ​ക​രു​ത​ല്ലേ​!​ ​വ​ർ​ഷാ​വ​ർ​ഷം​ ​മാ​ഡ്രി​ഡി​ൽ​ ​ന​ട​ക്കു​ന്ന​ ​ഒ​രു​ ​ച​ട​ങ്ങാ​ണി​ത്.​

​സ്‌​പെ​യി​നി​ലെ​ ​കാ​ർ​ണി​വ​ൽ​ ​അ​വ​സാ​നി​ച്ച​തി​ന്റെ​ ​സൂ​ച​ന​യാ​യി​ ​ന​ട​ത്തു​ന്ന​ ​ച​ട​ങ്ങാ​ണ് ​മ​ത്തി​ ​സം​സ്കാ​രം.​ ​കാ​ർ​ണി​വ​ലി​ന് ​സ​മാ​ന​മാ​യ​ ​പ​രേ​ഡോ​ടു​ ​കൂ​ടി​യാ​ണ് ​മ​ത്തി​യു​ടെ​ ​സം​സ്കാ​രം​ ​ന​ട​ക്കു​ന്ന​ത്.​ ​ഇ​തി​നാ​യി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത് ​യ​ഥാ​ർ​ത്ഥ​ ​മ​ത്തി​യ​ല്ല​ ​കെ​ട്ടോ.​ ​മ​ത്തി​യു​ടെ​ ​വ​ലി​യ​ ​മാ​തൃ​ക​യു​ണ്ടാ​ക്കി​ ​അ​തു​മാ​യാ​ണ് ​പ​രേ​ഡി​നി​റ​ങ്ങു​ന്ന​ത്.​ ​ഏ​റെ​ ​പ്ര​തീ​കാ​ത്മ​ക​മാ​യ​ ​ച​ട​ങ്ങാ​ണി​ത്.​ ​മ​ത്തി​യോ​ടൊ​പ്പം​ ​ഭൂ​ത​കാ​ല​ത്തെ​ ​ദ​ഹി​പ്പി​ക്കു​ന്നു​ ​എ​ന്നാ​ണ് ​വി​ശ്വാ​സം.​

​ഇ​തോ​ട് ​കൂ​ടി​ ​സ​മൂ​ഹം​ ​കൂ​ടു​ത​ൽ​ ​വീ​ര്യ​ത്തോ​ടെ​ ​പു​ന​ർ​ജ​നി​ക്കു​മെ​ന്നും​ ​അ​വ​ർ​ ​വി​ശ്വ​സി​ക്കു​ന്നു.​ ​ലോ​ക​മെ​മ്പാ​ടു​മു​ള്ള​ ​

കാ​ർ​ണി​വ​ലു​ക​ളി​ൽ​ ​ക​ണ്ടു​വ​രു​ന്ന​താ​ണ് ​ഇ​ത്ത​രം​ ​കോ​ലം​ ​ക​ത്തി​ക്ക​ലു​ക​ൾ.​ ​പു​ന​രു​ജ്ജീ​വ​ന​മാ​യാ​ണ് ​ഇ​തി​നെ​ ​ക​ണ​ക്കാ​ക്കു​ന്ന​ത്.​ ​പ​ത്തൊ​മ്പ​താം​ ​നൂ​റ്റാ​ണ്ടി​ലെ ​ ​പ്ര​ശ​സ്ത​ സ്പാ​നി​ഷ് ​ചി​ത്ര​കാരനായ ​ഫ്രാ​ൻ​സി​സ്‌​കോ​ ​ഗോ​യയു​ടെ​ ​പ്ര​ശ​സ്ത​മാ​യ​ ​ചിത്ര​മാ​ണ് ​

മ​ത്തി​യു​ടെ​ ​ശ​വ​സം​സ്‌​കാ​രം.​ ​എ​ന്നാ​ൽ​ ​മ​ത്തി​യു​ടെ​ ​രൂ​പം​ ​ചി​ത്ര​ത്തി​ലി​ല്ല.​ ​ഭീ​ക​ര​ത​യു​ള്ള​ ​കാ​ർ​ണി​വ​ൽ​ ​ഫ്‌​ളാ​ഗും​ ​നൃ​ത്തം​ ​ചെ​യ്യു​ന്ന​വ​രു​മാ​ണ് ​ചി​ത്ര​ത്തി​ലെ​ ​പ്ര​ധാ​ന​ ​വി​ഷ​യം.