onalm-

ഓണവിപണി സജീവമാകുകയാണ്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സുരക്ഷാ മാനദണ്‌ഡങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ അതീവശ്രദ്ധ പുലർത്തിയില്ലെങ്കിൽ ഭവിഷ്യത്തുകൾ അതീവ ഗുരുതരമാകും. പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദേശങ്ങൾ അനുസരിക്കുന്നതിൽ വിമുഖത കാട്ടുന്നവരുടെ എണ്ണം കൂടുകയാണ് എന്നതിന്റെ തെളിവാണ് ദിനംപ്രതി വർദ്ധിക്കുന്ന കേസുകൾ. ആഘോഷങ്ങൾ സാമൂഹിക അകലം പാലിച്ചുകൊണ്ട് നടത്തുന്നതാണ് ഉത്തമം. നമ്മുടെ നല്ല നാളേക്ക് വേണ്ടിയുള്ളതാണ് ഈ മുന്നറിയിപ്പുകൾ എന്ന കാര്യം മറക്കരുത്. ലക്ഷണങ്ങൾ ഇല്ലാത്ത പോസിറ്റീവ് കേസുകൾ വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകളുടെ കാര്യത്തിൽ അതിജാഗ്രത പുലർത്തണം. കടകളിലും ഷോപ്പിംഗ് മാളുകളിലും സാമൂഹിക അകലം പാലിച്ചു തന്നെ നില്ക്കുക. ഈ കാലവും കടന്നു പോകും. വീണ്ടും ഉല്ലാസ വേളകൾ വരും. അതിനാൽ അല്‌പകാലത്തേക്കുള്ള വൈഷമ്യങ്ങളെ നിസാരമായി കാണുക. നമ്മുടെയും സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കുക.

കെ. വേണുനാഥ്

ചിങ്ങവനം , കോട്ടയം