കഴിഞ്ഞ ദിവസം മോഹൻലാൽ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോ. ഒരു ചാനൽ പ്രോഗ്രാമിന്റെ ഷൂട്ടിംഗിനിടെ എടുത്ത ഇൗ ചിത്രം നിമിഷ നേരം കൊണ്ടാണ് െെവറലായത്. മെഗാ ഹിറ്റായ ദൃശ്യത്തിന്റെ തുടർച്ചയായി ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 2ലാണ് മോഹൻലാൽ ഇനി അഭിനയിക്കുന്നത്. സെപ്തംബർ മൂന്നാം വാരം കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കാനാണ് നീക്കം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമ്മിക്കുന്നത്.