തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ഇന്ന് 429 പേർക്ക് കൊവിഡ് രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. ഇതിൽ 411 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് ജില്ലയിൽ 258 പേർക്ക് രോഗമുക്തിയും ഉണ്ടായിട്ടുണ്ട്.ഇതോടെ ജില്ലയിൽ രോഗം മൂലം ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5000 കടക്കുകയാണ്.
ആകെ രോഗികളുടെ എണ്ണമാകട്ടെ ജില്ലയിൽ 12,000ത്തിലേക്കാണ് എത്തുന്നത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് 1983 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1777 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം.
ഇവരിൽ 109 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നും വന്ന 64 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന 99 പേർക്കും രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഇന്ന് 12 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്.