gargling

ന്യൂഡൽഹി: കൊവിഡ് 19 പരിശോധനയ്ക്ക് പുത്തൻ മാർഗവുമായി ഇന്ത്യൻ മെഡിക്കൽ കൗൺസിൽ. മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും സ്രവമെടുക്കുന്നതിനു പകരം വായിൽ കുലുക്കുഴിഞ്ഞ വെള്ളത്തിലൂടെ (ഗാർഗിൾ ടെസ്റ്റ്) കൊറോണ ടെസ്റ്റ് ചെയ്യാമെന്നാണ് കൗൺസിലിന്റെ ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലുള്ളത്. ഡൽഹി എയിംസ് ആശുപത്രിയിലെ 50 കൊവിഡ് രോഗികളിൽ മെയ്, ജൂൺ മാസങ്ങളിലായി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. സ്രവ പരിശോധനയിലെ അതേ റിപ്പോർട്ടു തന്നെയാണ് ഗാർഗിൾ ടെസ്റ്റിലും ലഭിച്ചത്. സ്രവമെടുത്തുള്ള പരിശോധന അസ്വസ്ഥതയുളവാക്കുന്നതായി 72 ശതമാനത്തോളം രോഗികൾ അഭിപ്രായപ്പെട്ടിരുന്നു. ഗാർഗിൾ രീതിയിൽ ഈ പരാതി 24 ശതമാനമായി കുറയ്ക്കാൻ കഴിഞ്ഞിരുന്നു. മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും സ്രവമെടുക്കുന്നതിന് പ്രത്യേക പരിശീലനം ആവശ്യമായിരുന്നെങ്കിൽ ഇതിന് അതൊന്നും വേണ്ട. സ്രവമെടുക്കാൻ ഉപയോഗിക്കുന്ന ഉപകരണം പലരെയും പേടിപ്പടെുത്തുന്നതായിരുന്നു. പുതിയ രീതിയിൽ ആ പ്രശ്നവുമില്ല. ഇതോടൊപ്പം പരിശോധനയുടെ ചെലവിൽ വൻ കുുറവു വരുത്താൻ കഴിയുമെന്നും പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.