sahodaran

തൃശൂർ: സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ നിലകൊണ്ട, ദീർഘവീക്ഷണമുള്ള സഹോദരൻ അയ്യപ്പന്റെ ജീവിതം മാതൃകയാണെന്ന് ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന ഉപാധ്യക്ഷൻ റിഷി പൽപ്പു പറഞ്ഞു.

സഹോദരൻ അയ്യപ്പന്റെ 131 -ാം ജന്മവാർഷികത്തോടനുബന്ധിച്ചു വടക്കാഞ്ചേരിയിൽ ഒ.ബി.സി മോർച്ച സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുയായിരുന്നു അദ്ദേഹം. സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ നടന്ന പന്തിഭോജനം ഈഴവ സമുദായത്തിന്റെ ചരിത്രം തിരുത്തിയെഴുതി. സാമൂഹ്യ പരിഷ്‌കർത്താവെന്നത്‌ പോലെ ദീർഘവീക്ഷണമുള്ള വികസന നായകൻ കൂടിയായിരുന്നു . വൈപ്പിൻ പാലവും എം .ജി റോഡിന്റെ നിർമ്മാണവുമൊക്കെ എതിർപ്പുകളെ അതിജീവിച്ചു ദീർഘ വീക്ഷണത്തോടെ അദ്ദേഹം നടത്തിയ പരിശ്രമങ്ങളുടെ ഭാഗമായിരുന്നുവെന്ന് റിഷി പൽപ്പു പറഞ്ഞു..
ബി.ജെ.പി വടക്കാഞ്ചേരി മണ്ഡലം ജനറൽ സെക്രട്ടറി എസ് രാജു , ഒ.ബി.സി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ചന്ദ്ര ബോസ്,മണ്ഡലം ജനറൽ സെക്രട്ടറി ബാലാജി ,വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.