home-biriyani

തിരുവനന്തപുരം: തലസ്ഥാനത്തെ പാളയം മാർക്ക‌റ്റിനു സമീപമുള‌ള തയ്യൽക്കടയായിരുന്നു പേരൂർക്കട സ്വദേശിയായ സരികയുടെ ജീവനോപാധി. കൊവിഡ് കാല ലോക്ഡൗൺ മൂലം കട തുറക്കാനാകാതെ വന്നതോടെ ആകെ ഉപജീവന മാർഗം തുടരാനാകാതെയായി. കാൻസർ രോഗി കൂടിയായ സരിക പക്ഷെ അങ്ങനെ പകച്ച് നിൽക്കാൻ തയ്യാറായില്ല. ഹോംമെയ്ഡ് ചിക്കൻ ബിരിയാണി വിൽപനയുമായി ശക്തമായി തിരിച്ചുവന്നു. ഓർഡർ നൽകിയാൽ ബിരിയാണി വീട്ടിലെത്തും. ഒരു ബിരിയാണിക്ക് വില 70 രൂപയാണ്. കോംബോ ഓഫറായി അഞ്ച് ബിരിയാണി 250 രൂപക്ക് വാങ്ങാം.

home-biriyani

വീട്ട് വാടകയും ചികിത്സാ ചിലവും ഉൾപ്പടെ ചിലവുകൾക്ക് പണം കണ്ടെത്തുക ബിരിയാണിയിൽ നിന്നാണ്. സമൂഹമാദ്ധ്യമങ്ങളിൽ നല്ല പിന്തുണ ലഭിക്കുന്നുണ്ട്. തുടർന്നും സരികയ്‌ക്ക് സഹായമേകാൻ നല്ലവരായ ജനങ്ങളുടെ സഹായം തേടുകയാണിവർ.