പുതിയ കാലത്ത് സമൂഹം നേരിടുന്ന വലിയൊരു വിപത്തിനെ തുറന്ന് കാട്ടുന്ന മികച്ചൊരു ത്രില്ലർ ഹ്രസ്വചിത്രമാണ് ജോസ്.പി.ജോസഫ് സംവിധാനം ചെയ്‌ത 'ട്രെയ്‌സ്'. ത്രേസ്യ എന്ന വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹതകൾ അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ കണ്ടെത്തുന്ന സത്യങ്ങളെ സസ്‌പെൻസ് ചോരാതെ തന്നെ അവതരിപ്പിക്കാൻ ഈ ത്രില്ലറിലൂടെ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
ഓറഞ്ച് മീഡിയ യുട്യൂബ് ചാനൽ റിലീസ് ചെയ്ത 'ട്രെയ്‌സ്' നിർമ്മിച്ചത് ജോജി ജോസഫ്, ജിജി പി ജോസ് എന്നിവർ ആണ്. മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ലിന്റോ തോമസ്, ജീവൻ ജിമ്മി, ടെസ്സി തോമസ് എന്നിവരാണ്. സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജോസ്.പി.ജോസഫ് ആണ്. ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നതും എഡിറ്റിംഗും നിർവഹിച്ചത് അലൻ ആന്റണി. സൗണ്ട് ഡിസൈൻ ആൽബിൻ തോമസ്. സംഗീതം കമൽ അനിലാണ്. ഷാരോൺ ബി ആന്റണിയും ജിജോ ജോർജുമാണ് സഹ സംവിധായകർ.