saki

റിയാദ്:കുതിരപ്പുറത്തെന്ന പോലെ തിമിംഗലത്തിന്റെ പുറത്തേക്ക് ചാടുകയും അതിന്റെ ചിറകിൽ പിടിച്ച് അനായാസം കടലിലൂടെ യാത്ര ചെയ്യുകയും ചെയ്യുന്ന സവാരിക്കാരന്റെ വിഡിയോ വൈറലാകുന്നു. സൗദി പൗരനായ സാകി അൽ സബഹിയാണ് ഈ സാഹസം ചെയ്തത്

തിമിംഗലങ്ങൾ നീന്തിതുടിക്കുന്ന ചെങ്കടലിൽ ബോട്ടിൽ നിൽക്കുകയാണ് സാകി. പിന്നീട് പതുക്കെ ബോട്ടിൽ നിന്നും ഒരു തിമിംഗലത്തിന്റെ പുറത്തേക്ക് കയറുന്നു. കുതിരയുടെ കടിഞ്ഞാണിലെന്ന പോലെ മീൻചിറകിൽ പിടിച്ചാണ് പിന്നീട് കടലിലൂടെയുള്ള സാഹസിക യാത്ര. ബോട്ടിലുള്ള സുഹൃത്തുക്കളാണ് വിഡിയോ പകർത്തിയത്.

'ശ്രദ്ധിച്ചിരിക്കൂ അത് നിങ്ങളെ വിഴുങ്ങും' എന്ന് ഒരു സുഹൃത്ത് മുന്നറിയിപ്പ് നൽകുമ്പോൾ സാഹസിക സവാരിയെ പ്രോത്സാഹിപ്പിക്കുന്ന മറ്റൊരാളുടെ ശബ്ദവും വിഡിയോയിൽ കേൾക്കാം.