വാഷിംഗ്ടൺ: ഒഹിയോ ആസ്ഥാനമായുള്ള ഗുഡ് ഇയർ കമ്പനി ബഹിഷ്കരിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 'രാഷ്ട്രീയം കളിക്കുന്നു'എന്ന് ആരോപിച്ചാണ് ബഹിഷ്കരിക്കണമെന്ന് ട്രംപ് ആഹ്വാനം ചെയ്തത്.ബദൽ മാർഗമുണ്ടെങ്കിൽ തന്റെ ലിമോസിനിൽ ഇട്ടിരിക്കുന്ന ഗുഡ് ഇയർ ടയർ മാറ്റുമെന്നും ട്രംപ് പറഞ്ഞു. 'ആഫ്രോ - അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തെ തുടർന്ന് 'ബ്ലാക്ക് ലൈവസ് മാറ്റർ' എന്ന പേരിൽ അമേരിക്കയിൽ കാമ്പയിൻ നടക്കുന്നുണ്ട്. ഇതിന് ബദലായി 'ബ്ലൂ ലൈവ്സ് മാറ്റർ' എന്നൊരു കാമ്പയിൻ ട്രംപ് അനുകൂലികൾ ആരംഭിച്ചിരുന്നു. നിയമപാലകരെ പിന്തുണക്കാനെന്ന പേരിലാണ് കാമ്പയിൻ നടത്തുന്നത്.ഇതിനെ പിന്തുണക്കുന്ന ടീ ഷർട്ടുകളും തൊപ്പികളും അണിയുന്നതിൽ നിന്ന് ഗുഡ് ഇയർ തങ്ങളുടെ ജീവനക്കാരെ വിലക്കിയതാണ് ട്രംപിനെ പ്രകോപിതനാക്കിയത്. തങ്ങൾ ബോധപൂർവം പ്രശ്നങ്ങളൊന്നും സൃഷ്ടിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് കമ്പനി അധികൃതർ പറഞ്ഞു