അബുദാബി: യു.എ.ഇയും ഇസ്രയേലും തമ്മിൽ സമാധാന പദ്ധതിക്ക് ധാരണയായതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധ പ്രവർത്തനങ്ങൾ ഊജ്ജിതമാവുന്നു. ഇസ്രയേലിലെ യു.എ.ഇ എംബസി ടെൽ അവീവിൽ സ്ഥാപിക്കുമെന്നാണ് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗേഷ് അറിയിച്ചിരിക്കുന്നത്. ഇതിനിടെ ഇസ്രയേലും യു.എ.ഇയും തമ്മിലുള്ള ധാരണയ്ക്ക് പിന്നാലെ ഒമാനും ബഹ്റൈറിനും ഇസ്രയേലുമായി ഔദ്യോഗിക നയതന്ത്ര ബന്ധത്തിലേക്ക് കടക്കുകയാണെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്.