തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഊർജിതമാക്കി സി.ബി.ഐ. ഇതിന്റെ ഭാഗമായി ബന്ധുവായ പ്രിയ വേണുഗോപാലിന്റെ മൊഴി സി.ബി.ഐ രേഖപ്പെടുത്തി. ബാലഭാസ്കറിന്റെ മരണത്തിൽ നേരത്തെ പ്രിയയും ദുരൂഹത ആരോപിച്ചിരുന്നു. ബാലഭാസ്കറിന്റെ സുഹൃത്തും സ്വർണക്കടത്തു കേസിലെ പ്രതിയുമായ പ്രകാശ് തമ്പിയോട് നാളെ ഹാജരാകാനും സി.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി സി.ബി.ഐ സംഘം രേഖപ്പെടുത്തിയിരുന്നു.