ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിൽ ഇന്നലെ കനത്ത മഴയെത്തുടർന്ന് വീട് ഇടിഞ്ഞ് വീണ് രണ്ട് കുട്ടികളും അവരുടെ പിതാവും മരിച്ചു. വെളുപ്പിന് മൂന്നോടെയാണ് വീട് ഇടിഞ്ഞുവീണത്. മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കുശാൽനാഥ്, നാല് വയസുള്ള മകൻ ധനഞ്ജയ്, രണ്ട് വയസുള്ള മകൾ നികിത എന്നിവരാണ് മരിച്ചതെന്ന്
കുശാൽനാഥിന്റെ ഭാര്യ പരിക്കേറ്റ് ചികിത്സയിലാണെന്ന് പിത്തോറഗഡ് ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. കുശാൽനാഥ് അടുത്തിടെയാണ് ഈ വീട് വാങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന ദുരന്ത നിവാരണ സേനയും പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് തകർന്ന വീടിന്റെ അവശിഷ്ടങ്ങളിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്.