ന്യൂഡൽഹി: ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ നടപടിക്കൊരുങ്ങി കേന്ദ്രസർക്കാർ. ലൈഫ് മിഷൻ പദ്ധതിക്കായി വിദേശ സഹായം സ്വീകരിച്ചത് കേന്ദ്രത്തിന്റെ അനുമതി ഇല്ലാതെയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിക്കൊരുങ്ങുന്നത്. ലൈഫ് മിഷനും റെഡ് ക്രസന്റ് തമ്മിലുളള കരാറിന് ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരം അനുമതി വേണമായിരുന്നു. അനുമതി വാങ്ങിയില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടികൾക്കായി വിദേശമന്ത്രാലയം ഒരുങ്ങുന്നത്. അതേസമയം ലൈഫ് മിഷൻ പദ്ധതി തട്ടിപ്പിൽ വിജിലൻസ് അന്വേഷണം പ്രഖ്യപിക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. അന്വേഷണത്തിന്റെ സാദ്ധ്യതകൾ ആരായാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് സർക്കാരിനോട് നിർദേശിച്ചു.