kodiyeri

തിരുവനന്തപുരം: സംസ്ഥാന സർക്കാരന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ സി.പി.എം എം.എൽ.എമാർ ബി.ജെ.പിയെ മാതൃകയാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വികസനപ്രവർത്തനങ്ങൾക്ക് ആവശ്യമായ പ്രചാരണം നൽകാൻ എം.എൽ.എമാർ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന വിമർശനത്തോടുകൂടിയാണ് പാർട്ടി സംസ്ഥാന ഇങ്ങനെയൊരു നിർദേശം മുന്നോട്ട് ഇപ്പോൾ മുന്നോട്ട് വച്ചിരിക്കുന്നത്.

സി.പി.എം എം.എൽ.എമാരുടെ പാർലമെൻററി പാർട്ടി യോഗത്തിലാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഈ നിർദേശം നൽകിയത്. പാർട്ടി എം.എൽ.എമാർ ആത്മാർഥമായി ഇക്കാര്യം നിർവഹിക്കുന്നുണ്ടോ എന്നതിൽ സംശയമുണ്ടെന്നും കോടിയേരി പറഞ്ഞു.

സർക്കാരിനെ പ്രതിരോധിക്കാൻ സമൂഹമാധ്യമങ്ങളിൽ എം.എൽ.എമാർ കൂടുതൽ ഇടപെടണമെന്നും ഇന്നലെ ചേർന്ന പാർലമെൻറി പാർട്ടി യോഗത്തില്‍ കോടിയേരി വ്യക്തമാക്കി. പ്രതിസന്ധികളിൽ സർക്കാരിനെ പ്രതിരോധിക്കാനുള്ള ബാദ്ധ്യത പാർട്ടി എം.എൽ.എമാർക്കുണ്ട്. അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ ബി.ജെ.പി പ്രചരിപ്പിക്കുംപോലെ സംസ്ഥാനത്തിന്റെ നേട്ടങ്ങൾ എം.എൽ.എമാരും പ്രചരിപ്പിക്കണമെന്നും ലൈഫ് മിഷനോട് സമാനമായ വിവാദങ്ങളിൽ വിമർശനം ഉയരുമ്പോൾ മൗനം പാലിക്കരുതെന്നും യോഗത്തിൽ കോടിയേരി അഭിപ്രായപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിലും പാർട്ടിയുടെ വിജയത്തിനായി എം.എൽ.എമാർക്ക് വലിയ പങ്കു വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.