ss

ന്യൂഡല്‍ഹി: അശോക് ലവാസ രാജി വച്ച ഒഴിവിൽ മുൻ ധനകാര്യസെക്രട്ടറി രാജീവ് കുമാറിനെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നിയമ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ആഗസ്റ്റ് 31-ന് രാജീവ് കുമാര്‍ ചുമതലയേല്‍ക്കും. 1984-ബാച്ചിലെ ജാര്‍ഖണ്ഡ് കേഡര്‍ ഐ.എ.എസ് ഓഫീസറാണ് രാജീവ് കുമാര്‍. 2025 വരെ തിരഞ്ഞെടുപ്പ് കമ്മിഷണറായി തുടാരം.. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിന് നേതൃത്വം നൽകുന്നതും രാജീവ്കുമാറായിരിക്കും.. 2017 സെപ്തംബർ മുതൽ 2020 ഫെബ്രുവരി 29 വരെയാണ് ധനകാര്യ സെക്രട്ടറി സ്ഥാനത്ത് അദ്ദേഹം സേവനമനുഷ്ടിച്ചത്. സുനില്‍ അറോറയാണ് നിലവില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍. അശോക് ലാവസയെ കൂടാതെ സുശീല്‍ ചന്ദ്രയാണ് മറ്റൊരു തിരഞ്ഞെടുപ്പ് കമ്മീഷണര്‍.

ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിനാണ് അശോക് ലവാസ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനം രാജിവെച്ചത്.