blood

രക്തത്തിൽ ഹീമോഗ്ളോബിന്റെയും പ്ലേറ്റ്ലറ്റിന്റെയും അളവ് കുറയുന്നത് പലതരത്തിൽ ശരീരത്തെ അപകടത്തിലാക്കാറുണ്ട്. അപര്യാപ്‌തത പരിഹരിക്കാൻ മരുന്നുകളെ ആശ്രയിക്കുന്നതിനു പകരം ഭക്ഷണത്തിലൂടെ ഈ പ്രശ്നം അകറ്റാൻ ശ്രമിക്കുകയാണ് വേണ്ടത്. ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ് ഈ പ്രശ്നത്തിനുള്ള പരിഹാരം. മത്തൻവിത്ത്, തക്കാളി ,ബ്രൊക്കോളി, മത്സ്യം, പയർ, ചുവന്ന മാംസം, ബദാം, ഉരുളകിഴങ്ങ്, കൂൺ, കശുവണ്ടി, തുടങ്ങി ഇരുമ്പ് സംപുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുക.

ഇരുമ്പ് അടങ്ങിയ ഭക്ഷണത്തിനൊപ്പം പപ്പായ,നാരങ്ങ, നെല്ലിക്ക, സ്ട്രോബറി, പേരക്ക, ഓറഞ്ച് തുടങ്ങി വിറ്റാമിൻ സി കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണം കൂടി ഉറപ്പാക്കുക. ചുവന്നരക്താണു വർദ്ധനയ്ക്ക് ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ നല്ലതാണ്. പച്ചിലകൾ, കരൾ, മുളപ്പിച്ച പയർ, വാഴയ്‌ക്ക,തുടങ്ങിയവയിൽ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. കൂടാതെ ബീറ്റ്റൂട്ട്, നെല്ലിക്ക, അശ്വഗന്ധ, തുളസിനീർ, എന്നിവയും കഴിക്കുക.