ജനീവ: കൊവിഡ് വൈറസ് മൂലം ലോകം നേരിടേണ്ടി വരുന്ന പ്രതിസന്ധി അടുത്ത രണ്ട് വർഷത്തിനുളളിൽ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. 1918 ൽസ്പാനിഷ് ഫ്ളു പൊട്ടിപുറപ്പെടുകയും രണ്ട് വർഷങ്ങൾക്കുളളിൽ തന്നെ അത് അവസാനിക്കുകയും ചെയ്തിരുന്നു. ഇതിന് സമാനമായ രീതിയിൽ കൊവിഡ് രണ്ട് വർഷത്തിനുളളിൽ അവസാനിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈറസ് വ്യാപനം തടയേണ്ടത് എങ്ങനെയെന്ന് അറിയാമെന്നും അതിനുളള ആരോഗ്യ സാങ്കേതിക വിദ്യയിൽ ലോകം ഇന്ന് ഏറെ മുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ലോകത്ത് 22.81 ദശലക്ഷം പേർക്കാണ് ഇത് വരെ കൊവിഡ് ബാധിച്ചത്. 793,382 പേർ ഇതിനോടകം രോഗം ബാധിച്ച് മരണപ്പെടുകയും ചെയ്തു.