പൃഥ്വിരാജ് ഭാര്യ സുപ്രിയയുമായുളള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. 37 കാരനായ താരം ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഏറെ ശ്രദ്ധേയമാവുകയാണ്. "ഉപ്പും കുരുമുളകും ..ധാരാളം മധുരം ചേർത്ത്" എന്ന അടിക്കുറിപ്പാണ് താരം ചിത്രത്തിന് നൽകിയത്. പ്രണയത്തിന്റെ ഒരു ഇമൊജി കൂടെ താരം അടിക്കുറിപ്പിനൊപ്പം ചേർത്തു. ചിത്രത്തിൽ ഇരുവരും പരസ്പ്പരം കെട്ടിപ്പുണർന്നിരിക്കുകയാണ്.നിമിഷങ്ങൾക്കുളളിൽ തന്നെ താരത്തിന്റെ ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി ലെെക്കുകളും കമന്റുകളുമാണ് ചിത്രത്തിന് ഇതിനോടകം ലഭിച്ചത്.ഉത്തമ ദാമ്പത്യത്തിന്റെ മാതൃകയാവുകയാണ് നടൻ പൃഥ്വിരാജും സുപ്രിയയും.
കഴിഞ്ഞ മാസം സുപ്രിയയുടെ പിറന്നാൾ ദിനത്തിൽ പൃഥ്വിരാജ് സുകുമാരൻ ഭാര്യയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു കൊണ്ട് ആശംസകളറിയിച്ചിരുന്നു. ഈ ചിത്രത്തിനും ആരാധകരിൽ നിന്നും വലിയ പിന്തുണയായിരുന്നു ലഭിച്ചിരുന്നത്.