murder-case

ഇടുക്കി :ഇടുക്കി മറയൂരിൽ യുവതിയെ വെടിവച്ചുകൊന്നു.പാണപ്പെട്ടികുടിയിൽ ചന്ദ്രിക(34) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. സഹോദരിയുടെ മകൻ കാളിയപ്പനടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രതികളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ചന്ദനക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന.