പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. പത്തനംതിട്ട ഇലന്തൂർ സ്വദേശി അലക്സാണ്ടർ ആണ് മരിച്ചത്. 76 വയസായിരുന്നു. കാൻസർ ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
പന്ത്രണ്ടുപേരുടെ മരണമാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 203 ആയി.1983 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 1777 പേർക്ക് സമ്പർക്കത്തിലൂടെയാണ് പകർന്നത്. 109 പേരുടെ ഉറവിടം വ്യക്തമല്ല. 35 ആരോഗ്യ പ്രവർത്തകർ രോഗബാധിതരായി.