സംഭാൽ: ഭർത്താവിന് സ്‌നേഹം കൂടിപ്പോയതിൽ പരിഭവിച്ച് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി കോടതിയിൽ. ഉത്തർപ്രദേശിലെ സംഭാലിലാണ് സംഭവം. തെറ്റ് ചെയ്താൽ പോലും ഭർത്താവ് തന്നോട് വഴക്കിടുന്നില്ലെന്നാണ് യുവതിയുടെ പരാതി.
ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 18 മാസമായതേയുള്ളു.
' അദ്ദേഹം എന്നോട് ദേഷ്യത്തിൽ സംസാരിക്കുന്നില്ല, എനിക്കായി ഭക്ഷണം പാകം ചെയ്യുകയും വീട്ടു ജോലികളിൽ സഹായിക്കുകയും ചെയ്യുന്നു.എനിക്ക് അദ്ദേഹത്തോട് വഴക്കിടണം. എല്ലാകാര്യങ്ങളിലും എന്നോട് യോജിക്കുന്ന ഭർത്താവുമായുള്ള ദാമ്പത്യം എനിക്കു വേണ്ട” -യുവതി പറഞ്ഞു.
താൻ ഭാര്യയെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നും, അവൾ എപ്പോഴും സന്തോഷവതിയായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും യുവാവ് പറഞ്ഞു. അവളുടെ ആഗ്രഹം പോലെ വേഗം കേസ് അവസാനിപ്പിക്കണമെന്നും ഭർത്താവ് കോടതിയെ അറിയിച്ചു. അതേസമയം, യുവതിയുടെ ഹർജി കോടതി തള്ളി.