isis

ന്യൂഡൽഹി:ഐ.എസ് ഭീകരൻ ഡൽഹിയിൽ അറസ്റ്റിൽ. അബു യൂസഫ് എന്നയാളാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് സംഭവം. ഇയാളിൽ നിന്ന് ആയുധങ്ങളും മറ്റും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ചില പ്രമുഖരെ ഇയാൾ ലക്ഷ്യംവച്ചിരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഏറ്റുമുട്ടലിലൂടെ രാത്രി 11.30 ഓടെയാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. ഡല്‍ഹിയിലെ കരോള്‍ ബാഗിനും ധൗല കുവാന്‍ മേഖലയ്ക്കും ഇടയിലാണ് വെടിവയ്പ് നടന്നത്.രാജ്യ തലസ്ഥാനത്ത് നിരവധി സ്ഥലങ്ങൾ സന്ദർശിച്ച ഇയാൾ, ചാവേർ ആക്രമണത്തിന് പദ്ധതിയിടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇക്കാര്യം കൂടുതൽ അന്വേഷിച്ചുവരികയാണെന്നും അവർ വ്യക്തമാക്കി.


'ഐ.എസ് ഭീകരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇയാളുടെ കൈവശമുണ്ടായിരുന്ന സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തു.'-ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലിലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി) പ്രമോദ് സിംഗ് കുശ്വാഹ പറഞ്ഞു. ഐ.എസുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെത്തുടർന്ന് ബംഗളൂരുവിലെ യുവഡോക്ടറെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റുചെയ്ത് ദിവസങ്ങൾക്കിപ്പുറമാണ് ഇയാളുടെ അറസ്റ്റ്.

Delhi: The ISIS operative arrested today by Delhi Police Special Cell after an exchange of fire at Dhaula Kuan, has been brought to Special Cell Office in Lodhi Colony. pic.twitter.com/Yveqfkhb5o

— ANI (@ANI) August 22, 2020