ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇന്നലെ മാത്രം 69, 878 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.ഇതുവരെയുള്ളതിൽവച്ച് ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 29,75,701 ആയി ഉയർന്നു.
കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 945 പേരാണ് കൊവിഡ് മൂലം മരണമടഞ്ഞത്. ഇതോടെ ആകെ മരണം 55,794, ആയി ഉയർന്നു. 63,631 ഇന്നലെ രോഗമുക്തി നേടി. ഇതോടെ സുഖംപ്രാപിച്ചവരുടെ എണ്ണം 22,22,577 ആയി.
രാജ്യത്തെ പ്രതിദിന കൊവിഡ് പരിശോധന പത്തു ലക്ഷം കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24മണിക്കൂറിനിടെ 10,23,836 സാമ്പിൾ പരിശോധിച്ചു.