തിരുവനന്തപുരം ജില്ലയിലെ പൂവാർ ഉച്ചക്കടയ്ക്കടുത്തു ഒരു വീട്ടിൽ രണ്ട് ദിവസമായി മൂന്നു നാല് പാമ്പുകളെ വീടിന്റെ കാർ പാർക്കിങ്ങിന് മുകളിലെ ഷീറ്റിലും പൈപ്പിലുമായി കാണുന്നു. അതിനാൽ പാമ്പുകൾ ഇരിക്കാൻ സാധ്യത ഉള്ള പൈപ്പിന്റെ ഹോളുകൾ എല്ലാം അടച്ചു. പക്ഷെ ഇന്ന് രാവിലെ നോക്കുമ്പോൾ വീണ്ടും രണ്ട് പാമ്പുകൾ. ഉടൻ തന്നെ വാവയെ വിളിച്ചു,.
സ്ഥലത്തെത്തിയ വാവ പാമ്പിനായുള്ള തിരച്ചിൽ തുടങ്ങി.കൂറേ നേരം തിരച്ചിൽ നടത്തിയിട്ടും പാമ്പിനെ കണ്ടെത്താനായില്ല,നിരാശനായ വാവ സംശയം തോന്നി അവിടെ ഇരുന്ന ഗ്യാസ് കുറ്റി ഉയർത്തി നോക്കിയതും അതിനടിയിൽ ഇരിക്കുന്നു പാമ്പ്.കാവുകളിലും, അമ്പലങ്ങളിലും കൂടുതലായി കണ്ടുവരുന്ന പലതരം നിറങ്ങൾ ഒത്തുചേർന്ന ഭംഗിയുള്ള നാഗത്താൻ പാമ്പ് അഥവാ വർണ്ണപാമ്പ്.കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...