chinese-compnay

ന്യൂഡൽഹി: ചൈനീസ് കമ്പനിയുമായി ചേർന്നുള്ള ടെൻഡർ കൂടി ഉൾപ്പെട്ട പശ്ചാത്തലത്തിൽ 44 സെമി ഹൈസ്പീഡ് 'വന്ദേ ഭാരത്' ട്രെയിനുകൾ നിർമിക്കാനുളള ടെൻഡർ നടപടികൾ റദ്ദാക്കി റെയിൽവേ. ഇന്നലെ രാത്രിയാണ് ടെൻഡർ റദ്ദാക്കിയത്.

44 സെമി ഹൈസ്പീഡ് ട്രെയിനുകൾ നിർമ്മിക്കുന്നതിന് ടെൻഡർ സമർപ്പിച്ച ആറ് കമ്പനികളിൽ ഒരെണ്ണം ചൈനീസ് കമ്പനിയുമായി ചേർന്നുള്ള സിആർആർസി പയനിയർ ഇലക്ട്രിക് പ്രൈവററ് ലിമിറ്റഡിന്റേതായിരുന്നു. 2015ലാണ് ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന സിആർആർസി യോങ്ജി ഇലക്ട്രിക് കമ്പനി ലിമിറ്റഡും ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിൽമെഡ് പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ സംയുക്ത സംരംഭം രൂപീകരിച്ചത്.

ചൈനീസ് സംയുക്ത സംരംഭവും ടെൻഡർ സമർപ്പിവരിൽ ഉണ്ടെന്ന് ബോധ്യപ്പെട്ടതോടെ റെയിൽവേ ഇത് റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു.ഏഴ് ദിവസത്തിനുള്ളിൽ പുതിയ ടെൻഡർ വിളിക്കും.കേന്ദ്രത്തിന്റെ 'മെയ്ക്ക് ഇൻ ഇന്ത്യ'ക്ക് മുൻഗണന നൽകിക്കൊണ്ടുളളതായിരിക്കും പുതിയ ടെൻഡർ. അതേസമയം, ചൈനയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ് ഇതിലൂടെ കിട്ടിയിരിക്കുന്നത്.