
മലബാറിന്റെ തനതു സംസ്കാരമായ കാളപ്പൂട്ടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കാളച്ചേകോൻ എന്ന ചിത്രത്തിൽ ഭീമൻ രഘു ഗായകനായി എത്തുന്നു. കെ.എസ്. ഹരിഹരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ഗാനരംഗത്ത് ഭീമൻരഘു അഭിനയിക്കുന്നുമുണ്ട്.ഗായകനായി ഭീമൻ രഘു എത്തുന്നത് ആദ്യമാണ്. ഒട്ടേറെ ചിത്രങ്ങളിൽ നായകനായും വില്ലനായും അഭിനയിച്ച ഭീമൻ രഘുവിന് ഏറ്റവും മികച്ച വേഷങ്ങൾ ലഭിച്ചത് മൃഗയ, ഗോഡ്ഫാദർ, കൗരവർ, നരൻ, രാജമാണിക്യം, നരസിംഹം, എഫ്.എെ.ആർ എന്നീ ചിത്രങ്ങളിലാണ് .
പുതുമുഖം ഡോ.ഗിരീഷ് ജ്ഞാനദാസ് ആണ് കാളച്ചേകോൻഎന്ന ചിത്രത്തിലെ നായകൻ.ദേവൻ, സിദ്ധിഖ്, ഹരീഷ് കണാരൻ,ബിജുക്കുട്ടൻ,സായ് കുമാർ, ഹരിശ്രീ അശോകൻ, മാമുക്കോയ,ഗീത വിജയൻ, നിലമ്പൂർ ആയിഷ, കോഴിക്കോട് ശ്രീദേവി,മുജീബ് റഹ്മാൻ എന്നിവരാണ് മറ്റു താരങ്ങൾ. ശാന്തി മാതാ ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.